നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

NRI DESK: നെഞ്ചുവേദനയെത്തുടർന്ന് ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി. ഇന്നലെ രാത്രി ഒൻപതോടെയാണു വീട്ടിൽ വച്ചു മന്ത്രിക്ക് അസ്വസ്ഥതയുണ്ടായത്. പരിശോധനയ്ക്കു ശേഷം നിരീക്ഷണത്തിനായി കാർഡിയോളജി ഐസിയുവിലേക്കു മാറ്റി. മന്ത്രിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.