അതി തീവ്ര മഴ; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ ചടങ്ങ് മാറ്റി

NRI DESK: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ ചടങ്ങ് മാറ്റിവെച്ചു. അതി തീവ്ര മഴ തുടരുന്ന സാഹചര്യത്തിലാണ് ചടങ്ങ് മാറ്റിവെച്ചത്. ഇന്നായിരുന്നു ചടങ്ങ് നടത്താൻ തീരുമാനിച്ചിരുന്നത്. അതേസമയം തിരുവനന്തപുരമുൾപ്പെടെയുള്ള ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. ഈ സാഹചര്യത്തിലാണ് നിശാഗന്ധിയിൽ നടത്താനിരുന്ന പുരസ്‌കാര സമർപ്പണ ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ വ്യക്തമാക്കി.