‘പാപ്പാനിൽ’ ആറാടി തിയേറ്ററുകൾ: സുരേഷ് ഗോപിയുടെ ഗംഭീര തിരിച്ചുവരവ്, കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് അണിയറപ്രവർത്തകർ

NRI DESK: പൊറിഞ്ചുമറിയം ജോസിന് ശേഷം ജോഷി ഒരുക്കിയ ചിത്രമാണ് ‘പാപ്പൻ’. സുരേഷ് ഗോപി നായകനായെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. നീത പിള്ള, ഗോകുൽ സുരേഷ്, നൈ​ല​ ​ഉ​ഷ,​ ​ആ​ശ​ ​ശ​ര​ത്,​ ​ക​നി​ഹ,​ ​ച​ന്ദു​നാ​ഥ്,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​ടി​നി​ ടോം,​ ​ഷ​മ്മി​ ​തി​ല​ക​ൻ​ ​തു​ട​ങ്ങിയവരും​ ചിത്രത്തിലുണ്ട്. ശ്രീഗോകുലം മുവീസിന്റെയും ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​യും​ ​ഇ​ഫാ​ർ​ ​മീ​ഡി​യ​യു​ടെ​യും​ ​ബാ​ന​റി​ൽ​ ഗോകുലം ഗോപാലനും ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​യും​ ​റാ​ഫി​ ​മ​തി​ര​യും​ ​ചേ​ർ​ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യദിന ബോക്‌സോഫീസ് കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആദ്യദിനം കേരളത്തില്‍ നിന്ന് 3.16 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ ആദ്യദിനം 1157  പ്രദര്‍ശനങ്ങളാണ് നടന്നത്. സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തെങ്കിലും സുരേഷ് ഗോപിയുടെ ബോക്‌സോഫീസ് പവറിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് തന്നെയാണ് പാപ്പന്റെ കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.