കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി

NRI DESK: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ. ഭാരോദ്വഹനത്തിൽ ഗുരുരാജ പൂജാരി വെങ്കല മെഡൽ നേടി. 61 കിലോഗ്രാം വിഭാഗത്തിലാണ് പൂജാരിയുടെ മെഡൽ നേട്ടം. 269 കിലോഗ്രാമാണ് ഗുരുരാജ് പൂജാരി ഉയർത്തിയത്. നേരത്തേ, 55 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ സാങ്കേത് മഹാദേവ് സർഗാർ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടിയിരുന്നു. സാങ്കേതാണ് ഈ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി ആദ്യമായി മെഡൽ നേടിയത്. 248 കിലോ ഉയർത്തിയായിരുന്നു സങ്കേതിന്റെ മെഡൽ നേട്ടം. ഇംഗ്ലണ്ടിലെ ബർമിങ്ങാമിലാണ് ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്. ജൂലൈ 27 മുതൽ ഓഗസ്റ്റ് ഏഴ് വരെയാണ് മത്സരങ്ങൾ.