വെള്ളായണി കാർഷിക കോളേജിൽ KAU സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു

NRI DESK: കേരള കാർഷിക സർവ്വകലാശാലയെ സംരക്ഷിക്കുക, ജനാധിപത്യം പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ  ഉന്നയിച്ചു കൊണ്ട്  മഞ്ചേശ്വരം മുതൽ ബാലരാമപുരം വരെ കാർഷിക സർവ്വകലാശാലയിലെ അധ്യാപക അനധ്യാപക തൊഴിലാളി വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത സമര സമിതിയായ KAU സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ ആരംഭിച്ച് ജൂലൈ 14 ന് അവസാനിക്കുന്ന വാഹന പ്രചരണ ജാഥക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് വെള്ളായണി കാമ്പസിൽ വിളംബര ജാഥ നടത്തി.

TOKAU യൂണിറ്റ് പ്രസിഡൻറ് ഡോ.അനിൽ K.R അധ്യക്ഷത വഹിച്ച പ്രകടനത്തിൽ എംപ്ലോയീസ് അസോസിയേഷനെ പ്രതിനിധീകരിച്ച് മേഖല സെക്രട്ടറി സ.സുരേഷ് കുമാർ S ഉം CITU നെ പ്രതിനിധീകരിച്ച് സ.സുബാഷും SFI യെ പ്രതിനിധീകരിച്ച് സ. ആദർശും അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മെമ്പർ സ.അജിത് പ്രസ്തുത യോഗത്തിന് KAU സംരക്ഷണ സമിതിക്ക് വേണ്ടി നന്ദി രേഖപ്പെടുത്തി.