കണിയാപുരം ബസ് സ്റ്റാൻഡിലെ ബോംബ് ഭീഷണി

NRI DESK : തലസ്ഥാന നഗരിയിൽ ബോംബ് ഭീഷണി. തിരുവനന്തപുരം കണിയാപുരം ബസ് സ്റ്റാൻഡിലാണ് ബോംബ് ഭീഷണി. ഇന്റർനെറ്റ് കോളിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്ന് രാവിലെ തമ്പാന്നൂർ ബസ് ഡിപ്പോയിലാണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശമെത്തിയതിന് പിന്നാലെ ബസ് സ്റ്റാന്റിലും പരിസരത്തും പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. യാത്രക്കാരെ ഒഴിപ്പിച്ചാണ് പരിശോധന നടത്തിയത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുെട നേതൃത്വത്തിലായിരുന്നു പരിശോധന. പോലീസ് ജാഗ്രത തുടരുകയാണ് പ്രദേശത്ത് പരിശോധന തുടരുന്നുണ്ടെങ്കിലും ബസ് സർവ്വീസുകളൊന്നും തടസ്സപ്പെട്ടിട്ടില്ല. അതേസമയം വ്യാജ സന്ദേശമായിരുന്നു വന്നതെന്ന സംശയവും ശക്തമാണ്.