കേരള സർവകലാശാല നാഷണൽ സർവീസ് സ്കീമും പാലിയം ഇന്ത്യയും സംയുക്തമായി പാലിയേറ്റീവ് കെയർ പരിശീലനം നടത്തി

NRI DESK: കേരള സർവകലാശാല നാഷണൽ സർവീസ് സ്കീമും പാലിയം ഇന്ത്യയും സംയുക്തമായി തിരുവനന്തപുരം ജില്ലയിലെ മുപ്പതു കോളേജുകളിലുള്ള വോളന്റിയർമാർക്ക് ഓൺലൈനിൽ പരിശീലനം നൽകി. 440 വോളന്റിയർമാരും നിരവധി പ്രോഗ്രാം ഓഫീസർമാരും പരിശീലനത്തിൽ പങ്കെടുത്തു. രണ്ടു ദിവസമായി നടത്തിയ പ്രോഗ്രാമിൽ പാലിയേറ്റീവ് കെയർ പരിശീലകരായ ബാബു അബ്രഹാം, അഷ്‌ല റാണി എന്നിവർ ക്ലാസ്സുകൾ നയിച്ചു. വോളന്റിയർമാർ കോളേജുകളിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളും ആരോഗ്യകേന്ദ്രങ്ങളുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. കോവിഡ് മൂന്നാം തരംഗത്തിൽ ആത്മാർത്ഥമായ ഇടപെടൽ വോളന്റിയർമാർ ഉറപ്പുനൽകി. ജില്ലാ കോർഡിനേറ്റർ ഡോ. സത്യരാജ്, പ്രോഗ്രാം ഓഫീസർമാരായ ഷാരി.ധന്യ, ശ്രീപ്രയ എന്നിവർ സംസാരിച്ചു.