അ​ബു​ദാ​ബി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ പു​തി​യ നി​യ​ന്ത്ര​ണം

ഗൾഫ് ബ്യൂറോ: അ​ബു​ദാ​ബി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ഇ​നി​മു​ത​ല്‍ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍. താ​മ​സ വീ​സ​ക്കാ​ര്‍​ക്ക് ഗ്രീ​ന്‍ പാ​സും ബൂ​സ്റ്റ​റും നി​ര്‍​ബ​ന്ധ​മാ​ക്കും. അ​ല്‍​ഹൊ​സ​ന്‍ ആ​പ്പി​ല്‍ ഗ്രീ​ന്‍ പാ​സ് ഉ​ള്ള​വ​ര്‍​ക്ക് മാ​ത്ര​മാ​കും ഇനി അ​ബു​ദാ​ബി​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. ഇ​ത് സം​ബ​ന്ധി​ക്കു​ന്ന ഉത്തരവ് അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ടു. ഈ ​നി​ര്‍​ദ്ദേ​ശം എ​ല്ലാ ഫെ​ഡ​റ​ല്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ ചി​ല ഓ​ഫീ​സു​ക​ളി​ലും ബാ​ധ​കം ആ​ണ്. വാ​ക്സി​നേ​ഷ​ന്‍ ര​ണ്ടും എ​ടു​ത്ത് ബൂ​സ്റ്റ​ര്‍ ഡോ​സും സ്വീ​ക​രി​ച്ച​വ​ര്‍​ക്കും മാ​ത്രം ആ​യി​രി​ക്കും അ​ബു​ദാ​ബി​യി​ലേ​ക്ക് പ്ര​വേ​ശ​നം.

മൂ​ന്ന് ഘ​ട്ട​വും ക​ഴി​ഞ്ഞ​വ​ര്‍​ക്ക് 14 ദി​വ​സം ക​ഴി​യു​മ്പോൾ അ​ല്‍ ഹൊ​സ​ല്‍ ആ​പ്പി​ല്‍ ചാ​ര നി​റ​മാ​കും. വീ​ണ്ടും പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മ്ബോ​ള്‍ മാ​ത്ര​മാ​ണ് അ​ല്‍ ഹൊ​സ​നി​ല്‍ പ​ച്ച നി​റം തെ​ളി​യൂ. അ​തേ​സ​മ​യം, ര​ണ്ടാം ഡോ​സ് വാ​ക്സീ​ന്‍ എ​ടു​ത്ത് 60 ദി​വ​സം ക​ഴി​ഞ്ഞ​വ​ര്‍​ക്കാ​ണ് ബൂ​സ്റ്റ​ര്‍ ഡോ​സ് ന​ല്‍​കു​ന്ന​ത്. ബൂ​സ്റ്റ​ര്‍ ഡോ​സ് സ്വീ​ക​രി​ക്കാ​ന്‍ ഒ​രു മാ​സ​ത്തെ അ​ധി​ക സ​മ​യ​വും ല​ഭി​ക്കും.