സാമൂഹിക മാധ്യമങ്ങളുടെ കടന്നു കയറ്റമുണ്ടെങ്കിലും മുഖ്യധാരാ മാധ്യമങ്ങൾക്ക് ഇപ്പോളും പ്രസക്തിയുണ്ട്: പ്രൊഫ് പി.പി. അജയകുമാർ

തിരുവനന്തപുരം : സാമൂഹിക മാധ്യമങ്ങളുടെ കടന്നു കയറ്റമുണ്ടെങ്കിലും മുഖ്യധാരാ മാധ്യമങ്ങൾക്ക് പ്രത്യേകിച്ച് പത്രങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ട് കാരണം അതിന്റെ വിശ്വസനീയതയാണ്. മാധ്യമങ്ങളുടെ സത്ത പൊതുജനങ്ങളുടെ വിശ്വാസമാണ് അത് അവർ നഷ്ടപ്പെടുത്തരുത്, കേരള യൂണിവേഴ്സിറ്റിയുടെ പ്രൊ-വൈസ് ചാൻസലർ പ്രൊഫ് പി.പി. അജയകുമാർ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങൾ ജനാധിപത്യത്തിൽ ജനസ്വാതന്ത്ര്യം ഉറപ്പാക്കുന്നു പക്ഷെ ബഹുഭൂരിപക്ഷം വാർത്ത ചാനലുകളും വാർത്തയുടെ അധികാര്യത ഉറപ്പാക്കുന്നില്ല. അതിനാൽ അവയെ ജനങ്ങൾ കാര്യമായി എടുക്കുന്നില്ല. ഈ സ്ഥിതിയിലേക്ക് ചില മുഖ്യധാരാ മതങ്ങളും പോകാറുണ്ട്. അതിന്റെ ഒരു കാരണം വാർത്തയെ പ്രചാരത്തിനായി വിസ്മയികരിക്കുന്നു എന്നുള്ളതാണ് . ഇതിൽ പത്രങ്ങൾ പ്രേത്യേകമായി ശ്രദ്ധിക്കണം കാരണം പത്രങ്ങൾക്കുള്ള വിശ്വസനീയത മറ്റു മാധ്യമങ്ങൾക്കിന്നും ഇല്ലതന്നെ, അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച രാജേന്ദ്ര പ്രസാദ് ഇൻസ്റ്റിറ്റിയൂട്ടിന്റെ നാല്പതാമത്‌ കോൺവൊക്കേഷനിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രൊ വൈസ് ചാൻസലർ.

തെറ്റായ വാർത്തകൾക്കെതിരെ മാധ്യമരംഗത്തു തന്നെ എതിർപ്പ് ഉണ്ടാകണം. അതേപോലെ സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക രംഗത്ത് ജേർണലിസ്റ് വൈദഗ്ധ്യം നേടുന്നത് തുടരണം. ഇത് ഇന്ന് നിന്ന് വരികയാണ്. റിപ്പോർട്ടിങ്ങിനു സ്പെഷ്യലിറ്റി ഉണ്ടാകുന്നതു ജനത്തിന് പ്രയോജനം ചെയ്യും, പ്രൊഫ്. അജയകുമാർ ചൂണ്ടിക്കാട്ടി . കെ.എസ്സ് പ്രേമചന്ദ്ര കുറുപ് അധ്യക്ഷനായിരുന്നു, പ്രൊഫ്. വി.ഉണ്ണികൃഷ്ണൻ നായരും, അജിത് വെണ്ണയൂരും, എം.വി. തോമസും ആശംസ നേർന്നു. 2019-20 ബാച്ചിൽ അഖിലേന്ത്യ തലത്തിൽ തിരുവനന്തപുരത്തെ അന്ന മരിയാ ജോസഫ് ഒന്നാം റാങ്കു നേടി, കാർത്തിക ജയസൂരും, രേഷ്മ മുരുകനും ഗോൾഡ് മെഡലുകൾ കരസ്ഥമാക്കി