യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും

NRI DESK : യുഎഇയിലെ സർക്കാർ മേഖലയിൽ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം. ശനി, ഞായർ ദിവസങ്ങളിലേക്കാണ് അവധി മാറ്റിയിരിക്കുന്നത്. വെള്ളിയാഴ്ചകളിൽ ഉച്ചവരെ ഓഫിസുകൾ പ്രവർത്തിക്കും. ശനിയും ഞായറും പൂർണ അവധി. നിലവിൽ വെള്ളിയും ശനിയുമാണ് യുഎഇയിലെ അവധി ദിവസങ്ങൾ.

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഏഴര മുതൽ മൂന്നര വരെയും, വെള്ളിയാഴ്ച രാവിലെ എഴര മുതൽ പന്ത്രണ്ട് മണിവരെയുമാണ് സർക്കാർ മേഖലയിൽ പ്രവർത്തി സമയം നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ച മുതൽ ഞായർ വരെ അവധിയായിരിക്കും. പുതിയ സമയക്രമം 2022 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.