ഇരുട്ടടി തുടരുന്നു; പെട്രോള്‍,ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന

NRI DESK : സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പ്രെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 106.73 പൈസയും ഡീസലിന് 100.57 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 105.57 പൈസയും ഡീസൽ 98.90 പൈസയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 105.10 പൈസയും ഡീസലിന് 98.74 രൂപയുമാണ് ഇന്നത്തെ വില. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വില വീണ്ടും വർധിക്കുന്നത്. അതേസമയം 19 ദിവസം കൊണ്ട് ഡീസലിന് 5.13 രൂപയും പെട്രോളിന് 3.44 രൂപയുമാണ് വർധിച്ചത്.

കുറച്ചു നാളുകളായി ഇന്ധന വിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ ചാഞ്ചാട്ടങ്ങളോടെ വില വീണ്ടും ഉയരുകയായിരുന്നു. എന്നാൽ രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾ സമ്മതിക്കാത്താണെന്നായിരുന്നു കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിം​ഗ് പുരിയുടെ വാദം. ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാനുള്ള നീക്കങ്ങൾ കേന്ദ്രം നടത്തിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഉയർന്ന ശക്തമായ എതിർപ്പിനെ തുടർന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.