തമ്പാനൂര്‍ കെ എസ് ആര് ടി സി ബസ് ടെര്‍മിനലില്‍ തീപിടുത്തം

NRI DESK : തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ തീ പിടിത്തം. രാവിലെയോടെയാണ് സംഭവം.ഫയർഫോഴ്സ് എത്തി തീ അണച്ചു. ടെർമിനലിന്റെ അഞ്ചാം നിലയിലുള്ള ആർടിഒ ഓഫീസിലെ മുറിയ്ക്കുള്ളിലാണ് തീ പിടിത്തം ഉണ്ടായത്. മാലിന്യം ഇട്ട് കത്തിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. രക്ഷപ്പെടാനുള്ള ഫയര്‍ എക്സിറ്റ് പൂട്ടിയിട്ട നിലയിലായിരുന്നതിനാല്‍ തീ അണയ്ക്കാനെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി. വാതില്‍ തകര്‍ത്താണ് ഉദ്യോഗസ്ഥര്‍ അകത്തേക്ക് കടന്നത്. ശുചിമുറിയില്‍ നിന്ന് ബക്കറ്റില്‍ വെള്ളം എടുത്ത് ഒഴിച്ചും, ഫയര്‍ ഫോഴ്സ് എത്തിച്ച ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ചുമാണ് തീയണച്ചത്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു