പൊന്മുടിയിൽ വിനോദ സഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു

പൊന്മുടി:   പൊന്മുടിയിൽ വിനോദ സഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു. പതിനഞ്ചാം വളവിലാണ് സംഭവം. ബാലരാമപുരം സ്വദേശികളായ നാസ് (51) സലീന (47) നൂറ (19) നജ്മ (17) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്മുടി പോലീസ് അപകടസ്ഥലത്ത് നിന്ന് പരിക്കേറ്റവരെ പോലീസ് ജീപ്പിൽ കയറ്റി വിതുരയിലേക്ക് പുറപ്പെട്ടു യാത്രാമധ്യേ വിതുര ഫയർഫോഴ്സിന്റെ ആംബുലൻസിലേക്ക് മാറ്റി വിതുര താലൂക്ക്‌ ആശുപത്രിയിൽ എത്തിച്ചു.