ജനപ്രിയതയില്‍ ചുവടുറപ്പിച്ച് ട്രൈബര്‍; 7 സീറ്റര്‍ ബഡ്ജറ്റ് വാഹനം മുന്നേറുന്നു

ജനപ്രിയതയുടെ കാര്യത്തില്‍ ക്വിഡിനൊപ്പം ചുവടുറപ്പിക്കുകയാണ് റെനോയുടെ ട്രൈബര്‍. ഈ 7 സീറ്റര്‍ വാഹനം പേരെടുക്കുന്നത് ഇതിന്റെ വിലയുടെ അടിസ്ഥാനത്തില്‍. മറ്റൊരു കമ്പനിക്കും ഇത്രയും കുറഞ്ഞ നിരക്കില്‍ 7 സീറ്റര്‍ വാഹനം ഇല്ല. 10000 യൂണിറ്റ് ട്രൈബറുകള്‍ നിരത്തിലെത്തിക്കഴിഞ്ഞു. വിപണിയില്‍ അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളിലാണ് ഈ നേട്ടം. 2019 ഓഗസ്റ്റിലാണ് വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

ഈ നേട്ടത്തിന് ഉപഭോക്താക്കള്‍ക്ക് നന്ദി അറിയിക്കുന്നവെന്നും മെട്രോ നഗരങ്ങളിലും ഗ്രാമീണ വിപണികളിലും റെനോ ട്രൈബറിന് മികച്ച സ്വീകാര്യതയാണ് ഉള്ളതെന്നും റെനോ ഇന്ത്യ പറഞ്ഞു. ബുക്കിംഗ് മികച്ച രീതിയില്‍ പുരോഗമിക്കുന്നതായും ഉല്‍പ്പാദനം വര്‍ധിപ്പിച്ചതായും ഡെലിവറി വേഗത്തിലാക്കുമെന്നും അവര്‍ വ്യക്തമാക്കി. എം.പി.വി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്മെന്റിലാണ് ട്രൈബറിന്റെ സ്ഥാനം. ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. സി.എം.എഫ്-എ പ്ലാറ്റ് ഫോമില്‍ എത്തുന്ന വാഹനത്തിന് റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട്. ത്രീ സ്ലേറ്റ് ഗ്ലില്‍, സ്പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. 4.95 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ വാഹനത്തിന്റെ എക്സ്ഷോറൂം വില.

പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ട്രൈബറിലുള്ളത്. 72 ബി.എച്ച്.പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എ.എം.ടിയാണ് ട്രാന്‍സ്മിഷന്‍. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, റിവേഴ്‌സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗ് കൂടാതെ സൈഡ് എയര്‍ബാഗുകളും സ്പീഡ് വാണിങ് സിസ്റ്റം തുടങ്ങിയവയും ട്രൈബറില്‍ നല്‍കിയിട്ടുണ്ട