അബുദാബിയിൽ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അബുദാബി: യുഎഇയിൽ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു. അബുദാബി സലാം സ്‌ട്രീറ്റിൽ താമസിക്കുന്ന പത്തനംതിട്ട തിരുവല്ലയിലെ വെണ്ണിക്കുളം മേടയിൽ സജി മാത്യുവിന്‍റെയും ഷിഗിയുടെയും മകൾ മരിയ സാറ സജിയാണ് (18) മരിച്ചത്.

അബുദാബി സലാം സ്ട്രീറ്റില്‍ കെട്ടിടത്തിന്റെ 13-ാം നിലയില്‍ നിന്നാണ് മരിയ സാറ വീണുമരിച്ചത്. അബുദാബി പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൃതദേഹം ഷെയ്ഖ് ഖലീഫ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സംസ്കരിക്കാനായി നാട്ടിലേക്ക് കൊണ്ടുപോകും.