കോഴിഫാമിന്റെ മറവിൽ ചാരായ വാറ്റ് കേന്ദ്രം; നെടുമങ്ങാട് സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: നെടുമങ്ങാട് വൻ കള്ള ചാരായ വേട്ട ഒരാൾ അറസ്റ്റിൽ.  കോഴി ഫാമിന്റെ മറവിൽ ചാരായം വാറ്റുകയായിരുന്ന സുധീർകുമാറിനെയാണ്   എക്സൈസ് നെടുമങ്ങാട് റെയ്ഞ്ച് ഇൻസ്പെക്ടറും സംഘവും ചേർന്ന് അറസ്റ് ചെയ്‌തത് ഇയാൾക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തതായി എക്‌സൈസ് വകുപ്പ് അറിയിച്ചു. തേക്കട, വെട്ടുപാറ ഭാഗത്ത് പ്രവർത്തിക്കുന്ന കോഴിഫാമിനോട് ചേർന്നുള്ള വീടിന്റെ സമീപത്ത് നിന്നുമാണ് ചാരായം പിടികൂടിയത്. 10 ലിറ്റർ ചാരായത്തോടൊപ്പം ഏകദേശം 100 ലിറ്ററോളം ചാരായം വാറ്റാൻ പാകപ്പെടുത്തിയ 500 ലിറ്റർ കോടയും വാറ്റുവാനുപയോഗിച്ച പ്രഷർകുക്കർ, ഗ്യാസ് സ്റ്റൗ, ഗ്യാസ് സിലിണ്ടർ ഉൾപ്പടെയുള്ള ഉപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു . മലയിൻകീഴ് സ്വദേശിയായ സുധീർകുമാർ ഈ ഫാം വാടകയ്‌ക്കെടുത്ത് നടത്തിവരികയായിരുന്നു. ഇലക്ഷൻ അനുബന്ധിച്ച് ചാരായം വാറ്റി വില്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്.