ദളപതി 63- ൽ ഷാരൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ട്

വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദളപതി 63. ഇതിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മെര്‍സലിനു ശേഷം അറ്റ്ലീ സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായികാ വേഷത്തില്‍ എത്തുന്നത്. നയൻതാരയെ കൂടാതെ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും അഭിനയിക്കുന്നുണ്ടെന്നാണ് വിവരം. അതിഥി വേഷത്തിലാണ് ഷാരൂഖ് എത്തുന്നതെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്നും സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഒരു സ്പോര്‍ട്സ് ത്രില്ലര്‍ സിനിമയുമായിട്ടാണ് വിജയ് ഇത്തവണ എത്തുന്നത്. ദളപതി 63യില്‍ വനിതാ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്ന കോച്ചായിട്ടാണ് വിജയ് എത്തുന്നത്. ‘പരിയേറും പെരുമാള്‍’ ഫെയിം കതിര്,യോഗി ബാബു, വിവേക് ,ഡാനിയേല്‍ ബാലാജി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എ. ജി.എസ് എന്റര്ടെയ്ന്മെന്റാണ് ദളപതി 63 നിര്‍മ്മിക്കുന്നത്. വമ്പൻ ഹിറ്റായ ‘സർക്കാർ’ ആണ് വിജയ് അവസാനമായി അഭിനയിച്ച ചിത്രം.
-
You may also like
-
അതി തീവ്ര മഴ; സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണ ചടങ്ങ് മാറ്റി
-
‘പെൺപിള്ളേരായാൽ അടക്കവുമൊതുക്കവും വേണം’: അനശ്വര രാജൻ നായികയാകുന്ന ‘മൈക്ക്’, ട്രെയ്ലർ പുറത്ത്
-
‘പാപ്പാനിൽ’ ആറാടി തിയേറ്ററുകൾ: സുരേഷ് ഗോപിയുടെ ഗംഭീര തിരിച്ചുവരവ്, കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് അണിയറപ്രവർത്തകർ
-
ഗോകുലിനെയും ഏട്ടനെയും ഒരുമിച്ച് സ്ക്രീനിൽ കണ്ടതിൽ ഒത്തിരി സന്തോഷം: സന്തോഷം പങ്കുവച്ച് രാധിക
-
വിമർശനം കാര്യമാക്കുന്നില്ല, എല്ലാം മക്കൾ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളു: നഞ്ചിയമ്മ
-
സംവിധായകൻ ജെ. ഫ്രാൻസിസ് അന്തരിച്ചു; സംസ്കാരം ദേവാലയ സെമിത്തേരിയിൽ