പ്രസംഗിക്കുന്നതിനിടെ വേദിയില്‍ ആര്‍.ബാലകൃഷ്ണപിള്ള കുഴഞ്ഞു വീണു

കൊട്ടാരക്കര: കേരള കോണ്‍ഗ്രസ് (ബി) നേതാവും മുന്നാക്ക വികസന കോർപ്പറേഷൻ ചെയര്‍മാനുമായ ആര്‍.ബാലകൃഷ്ണപിള്ള വേദിയില്‍ കുഴഞ്ഞു വീണു. കൊല്ലം ജില്ലയിലെ അഞ്ചല്‍ കോട്ടുക്കലില്‍ ഇന്ന് സന്ധ്യക്ക് നടന്ന എല്‍.ഡി.എഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞു വീണത്. വേദിയിലുണ്ടായിരുന്ന നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതാണ് കുഴഞ്ഞു വീഴാന്‍ കാരണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. കഴിഞ്ഞ ഒരാഴ്ചയായി കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ എല്‍.ഡി.എഫ് പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കെടുത്തു വരികയായിരുന്നു ബാലകൃഷ്ണ പിള്ള.