ബോളിവുഡ് നടി ഊർമിള മണ്ഡോദ്‌കർ കോൺഗ്രസിൽ ചേർന്നു; മുംബൈ നോർത്തിൽ മത്സരിക്കുമെന്ന് സൂചന

ഡൽഹി: പ്രശസ്ത ബോളിവുഡ് നടി ഊര്‍മിള മണ്ഡോദ്‌കർ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. അംഗത്വമെടുത്ത ഊർമിള നോർത്ത് മുംബൈയിൽ ബിജെപി സ്ഥാനാര്‍ഥി ഗോപാല്‍ ഷെട്ടിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് സൂചന.

മുംബൈ കോണ്‍ഗ്രസ് മിലിന്ദ് ദിയോറയ്ക്ക് ഒപ്പമെത്തിയാണ് ഊര്‍മ്മിള രാഹുൽഗാന്ധിയെ കണ്ടത്. തുടര്‍ന്ന് എഐസിസി ആസ്ഥാനത്തെ പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് അവര്‍ മാധ്യമങ്ങളെ കണ്ടു. നെഹ്റുവിനെയും സർദാർ പട്ടേലിനെയും പിന്തുടർന്നവരാണ് തൻ്റെ കുടുംബം. കോൺഗ്രസ് ആശയങ്ങളോട് താൽപര്യമുള്ളതിനാലാണ് പാർട്ടിയിൽ അംഗത്വമെടുക്കാൻ തീരുമാനിച്ചതെന്നും ഊർമിള മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് മാധ്യമവക്താവ് രണ്‍ദീപ് സുര്‍ജെവാല, സജ്ഞയ് നിരുപം തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ്  ഊര്‍മിള കോൺഗ്രസിൽ അംഗത്വമെടുത്തത്. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും  ഊര്‍മ്മിള മത്സരിച്ചേക്കും എന്നാണ് സൂചന.