പ്രധാനമന്ത്രി അൽപസമയത്തികം രാജ്യത്തെ അഭിസംബോധന ചെയ്യും; സുപ്രധാന സന്ദേശമുണ്ടാകുമെന്ന് മോദിയുടെ ട്വീറ്റ്

ഡൽഹി: സുപ്രധാന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി അൽപസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് 11 രാവിലെ 11.45നും 12 മണിക്കുമിടയ്കക്ക് ഒരു സുപ്രധാന സന്ദേശവുമായി നിങ്ങൾക്ക് മുന്നിലെത്തുമെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

‘എന്‍റെ പ്രിയപ്പെട്ട നാട്ടുകാരേ,

ഇന്ന് രാവിലെ പതിനൊന്നേമുക്കാൽ മുതൽ പന്ത്രണ്ട് മണി വരെ

പ്രധാനപ്പെട്ട ഒരു പ്രഖ്യാപനവുമായി ഞാൻ നിങ്ങൾക്കുമുന്നിൽ വരും.

ടെലിവിഷൻ, റേഡിയോ, സാമൂഹ്യമാധ്യങ്ങളിൽ ലൈവ് കാണുക’.

എന്നാണ് മോദി ട്വീറ്റ് ചെയ്തത്. മോദിയുടെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പ്രഖ്യാപനം.

 

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മിനിമം വരുമാന പദ്ധതിയുമായി കോൺഗ്രസ് രംഗത്തുവന്നതിൻ്റെ പിന്നാലെയാണ് മോദിയുടെ ട്വീറ്റ്. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചേക്കാനും സാധ്യതയുണ്ട്. എന്നാൽ എന്താണ് പ്രഖ്യാപിക്കാൻ പോകുന്നതെന്നുള്ള സൂചന പ്രധാനമന്ത്രി നൽകിയിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതുകൊണ്ട് വമ്പൻ പ്രഖ്യാപനങ്ങൾ നടത്താനോ നയപരമായ തീരുമാനങ്ങളെടുക്കാനോ പ്രധാനമന്ത്രിക്ക് കഴിയില്ല.

അതേസമയം ദേശീയ താൽപര്യമുള്ള വിഷയങ്ങളോ രാജ്യ സുരക്ഷയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങളോ ആയിരിക്കാം പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത് എന്നതരത്തിലും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.