വിപണി കീഴടക്കാൻ ലക്ഷ്യമിട്ട് സാംസങ് ഗാലക്‌സി M30

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മത്സരം കടുപ്പിക്കാനുറപ്പിച്ച് സാംസങ്. ഗാലക്‌സി എം ശ്രേണിയില്‍ രണ്ട് പുതിയ മോഡലുകളാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. താരതമ്യേന കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകള്‍ ഉറപ്പുനല്‍കുന്ന ഫോണുകളാണ് ഗാലക്‌സി എം 10, എം 20 എന്നീ മോഡലുകള്‍. എം ശ്രേണിയിലെ ഫോണുകള്‍ വിപണിയില്‍ ഉണ്ടാക്കിയ ചലനം തുടരുകയെന്ന ലക്ഷ്യത്തോടെയാണ് സാംസങ് ഗാലക്‌സി എം 30 പുറത്തിറക്കിയിരിക്കുന്നത്.

4GB/64GB മോഡലിന്റെ വില 14990 രൂപയും 6GB/128GB മോഡലിന്റെ വില 17990 രൂപയുമാണ്. അടുത്തിടെ വിപണിയിലെത്തിയ റെഡ്മി നോട്ട് 7 പ്രോ ആയിരിക്കും ഇവയുടെ മുഖ്യ എതിരാളി.

6.4 ഇഞ്ച് ഇന്‍ഫിനിറ്റി- യു ഡിസ്‌പ്ലേ 1.8GHz ഒക്ടാകോര്‍ എക്‌സിനോസ് 7904 ചിപ്‌സെറ്റ് 4GB/6GB റാം 64GB/128GB റോം ആണ് ഈ മോഡലുകൾക്ക് ഉള്ളത്. 512 GB വരെ വികസിപ്പിക്കാന്‍ കഴിയും എന്നതും എം 30 ക്കു ഗുണം ചെയ്യുമെന്നതിൽ സംശയമില്ല. ആന്‍ഡ്രോയ്ഡ് 8.1 ഒറിയോയിൽ ഒരുക്കിയിരിക്കുന്ന ഈ മോഡലുകളിൽ പിന്നില്‍ 13MP+5MP+5MP എന്നിങ്ങനെ 3 ക്യാമെറകളാണുള്ളത്. മുമ്പിൽ 16MP സെല്‍ഫി ക്യാമറയും ഉള്ള ഈ ഫോണിൽ ഫിംഗര്‍പ്രിന്റ് സെന്‍സറും 5000mAh ബാറ്ററിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

രൂപഭംഗിയാണ് ഗാലക്‌സി എം 30-ന്റെ ഏറ്റവും വലിയ ആകര്‍ഷണം ഇത് ഫോണിന് പ്രീമിയം ലുക്ക് നല്‍കുന്നുമുണ്ട്.വോള്യം കീകള്‍, പവര്‍ കീ, സിം കാര്‍ഡ് ട്രേ എന്നിവയുടെ സ്ഥാനം വശങ്ങളിലാണ്. സ്പീക്കര്‍ ഗ്രില്‍, മൈക്രോഫോണ്‍, ടൈപ്പ് സി പോര്‍ട്ട്, 3.5 മില്ലീമീറ്റര്‍ ഓഡിയോ ജാക്കി എന്നിവ ഫോണിന്റെ താഴ്ഭാഗത്തായി ക്രമീകരിച്ചിരിക്കുന്നു. ഫോണിന്റെ രൂപകല്‍പ്പനയ്ക്ക് അധിക ഭംഗി നല്‍കുന്ന ഗ്രേഡിയന്റ് ഫിനിഷാണ് പിന്നില്‍ ഉപയോഗിച്ചിരിക്കുന്നത്.ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പിന്‍ഭാഗത്തായാണ് ക്രമീകരിച്ചിരിക്കുന്നത്. മിതമായ വിലയ്ക്ക് വിപണിയില്‍ ലഭിക്കുന്ന ഏത് സ്മാര്‍ട്ടിഫോണില്‍ ഉപയോഗിച്ചിരിക്കുന്നതിനെക്കാളും മികച്ച ഡിസ്‌പ്ലേയാണ് എം 30-ല്‍ ഉള്ളതെന്ന് നിസ്സംശയം പറയാം. 6.4 ഇഞ്ച് സൂപ്പര്‍ AMOLED ഇന്‍ഫിനിറ്റി- യു ഡിസ്‌പ്ലേയുടെ റെസല്യൂഷന്‍ 2340X1080 പിക്‌സല്‍സും ആസ്‌പെക്ട് റേഷ്യോ 19.5:9-ഉം ആണ്. ഇത് മികച്ച ദൃശ്യാനുഭവം ഉറപ്പുനല്‍കുന്നു.

120 ഡിഗ്രി കോണില്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ഷോട്ടുകള്‍ എടുക്കാന്‍ 13MP, 5MP ക്യാമറകള്‍ സഹായിക്കുന്നു. ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ നല്‍കുന്നത് പോലുള്ള ബൊക്കേ ഇഫക്ട് നല്‍കുന്നുവെന്നതാണ് 5MP ഡെപ്ത് സെന്‍സറിന്റെ പ്രാധാന്യം.4GB റാം, 1.8GHz ഒക്ടാകോര്‍ എക്‌സിനോസ് 7904 ചിപ്‌സെറ്റ് എന്നിവയാണ് ഗാലക്‌സി എം 30-ന്റെ കരുത്ത്.

VoLTE ഇരട്ട സിം കാര്‍ഡുകള്‍ ഉപയോഗിക്കാമെന്നതിനാല്‍ കോളുകളുടെ ഗുണമേന്മ വളരെ ഉയര്‍ന്നുനില്‍ക്കുന്നു. കാലഹരണപ്പെട്ട ആന്‍ഡ്രോയ്ഡ് 8.0 ഒറിയോയിലാണ് എം 30 പ്രവര്‍ത്തിക്കുന്നത്. ഇത് തീര്‍ത്തും നിരാശപ്പെടുത്തുന്നു.ഓഗസ്റ്റില്‍ ആന്‍ഡ്രോയ്ഡ് 9 അപ്‌ഡേറ്റ് കമ്പനി പുറത്തിറക്കുമെന്ന് സൂചനയുണ്ട്.
ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.