ദിനകരന് പ്രെഷര്‍ കുക്കര്‍ ചിഹ്നമില്ല; ദില്ലി കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തമിഴ്‌നാട്ടിലെ ദിനകരന്‍ വിഭാഗത്തിന് അവര്‍ ആവശ്യപ്പെട്ട പ്രെഷര്‍ കുക്കര്‍ ചിഹ്നം ലഭിച്ചില്ല. പ്രഷര്‍ കുക്കര്‍ ചിഹ്നം അനുവദിക്കണം എന്നാവശ്യപ്പെട്ട് എഐഎഡിഎംകെ ദിനകരന്‍ വിഭാഗം നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. ടിടിവി ദിനകരന്റെ പാര്‍ട്ടിക്ക് പ്രെഷര്‍ കുക്കര്‍ ചിഹ്നം അനുവദിച്ച ദില്ലി ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്തു.

ടി.ടി.വി ദിനകരന്റെ ‘അമ്മ മക്കള്‍ മുന്നേറ്റ കഴകം’ പാര്‍ട്ടിക്ക് പ്രഷര്‍ കുക്കര്‍ ചിഹ്നം നല്‍കാമെന്ന് ദില്ലി ഹൈക്കോടതിയാണ് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയത്. അതേസമയം ദിനകരന്‍ വിഭാഗത്തില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഒരേ ചിഹ്നം അനുവദിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. വിജയിക്കുന്ന ദിനകരന്‍ വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികളെ സ്വതന്ത്രര്‍ ആയി കണക്കാക്കണമെന്നും സുപ്രിം കോടതി വിധിയില്‍ പറയുന്നു.