നടി പാർവതി പൈലറ്റ് വേഷത്തിൽ; മോഷൻ പോസ്റ്ററിന് വൻ വരവേൽപ്

നവാഗത സംവിധായകൻ മനു അശോകന് പാര്‍വതിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉയരെ’. ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പല്ലവി എന്ന പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ പാര്‍വതി ഈ ചിത്രത്തിൽ വേഷമിടുന്നത്. ആസിഫ് അലിയും ടൊവിനോ തോമസുമാണ് ചിത്രത്തിലെ നായകന്മാര്. ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ 2 ദിവസം മുമ്പ് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പാർവതി പല്ലവിയായി എത്തുമ്പോൾ ആരാധകർ ഏറെ ആകാംക്ഷയിലാണ് ചിത്രത്തെ കാണുന്നത്. ചിത്രത്തിലെ പാർവതിയുടെ ലുക്ക് ഏറേ ശ്രദ്ധിക്കപ്പെടുകയും വൈറൽ ആകുകയും ചെയ്തിരുന്നു.
Pleased to launch the official poster❤️💫Parvathy Thiruvothu Asif Ali Tovino Thomas#Uyare #UyareMovie #FlyHigh…
Uyare Movie ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಮಾರ್ಚ್ 24, 2019
എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ഉയരെ നിര്‍മിക്കുന്നത്. ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരെ കൂടാതെ ഈ ചിത്രത്തിൽ സിദ്ദിഖ്, പ്രതാപ് പോത്തന്, പ്രേംപ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കുന്നത്. ഗോപിസുന്ദറാണ് സംഗീതം. ഗാനരചന റഫീഖ് അഹമ്മദും, ഷോബിയും. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കഷന്‍.
-
You may also like
-
അതി തീവ്ര മഴ; സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണ ചടങ്ങ് മാറ്റി
-
‘പെൺപിള്ളേരായാൽ അടക്കവുമൊതുക്കവും വേണം’: അനശ്വര രാജൻ നായികയാകുന്ന ‘മൈക്ക്’, ട്രെയ്ലർ പുറത്ത്
-
‘പാപ്പാനിൽ’ ആറാടി തിയേറ്ററുകൾ: സുരേഷ് ഗോപിയുടെ ഗംഭീര തിരിച്ചുവരവ്, കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് അണിയറപ്രവർത്തകർ
-
ഗോകുലിനെയും ഏട്ടനെയും ഒരുമിച്ച് സ്ക്രീനിൽ കണ്ടതിൽ ഒത്തിരി സന്തോഷം: സന്തോഷം പങ്കുവച്ച് രാധിക
-
വിമർശനം കാര്യമാക്കുന്നില്ല, എല്ലാം മക്കൾ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളു: നഞ്ചിയമ്മ
-
സംവിധായകൻ ജെ. ഫ്രാൻസിസ് അന്തരിച്ചു; സംസ്കാരം ദേവാലയ സെമിത്തേരിയിൽ