ഐ.പി.എൽ: റോയൽസിനെ വെട്ടി കിംഗ്സ് ഇലവന് പഞ്ചാബ്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയം ലീഗില്‍ ഇന്നത്തെ കളിയില്‍ രാജസ്ഥാന് റോയല്‍സ്, കിംഗ്സ് ഇലവന് പഞ്ചാബിനോട് ഏറ്റുമുട്ടി ഒടുവില്‍ നിരാശരായി. 14 ഓവറുകള്‍ പിന്നിടും വരെ ആവേശവും പ്രതീക്ഷയും നിലനിറുത്തിയ ശേഷമാണ് റോയല്‍സ് ദയനീയമായി പിന്‍വാങ്ങിയത്. പഞ്ചാബ് ഉയർത്തിയ 185 റണ്‍സ് വിജയ ലക്ഷ്യത്തെ പിന്തുടര്‍ന്ന റോയല്‍സിന് കേവലം 14 റണ്‍സ് അകലെ വച്ച് കളിയവസാനിപ്പിക്കേണ്ടി വന്നു. ടോസ് നേടിയെങ്കിലും കിംഗ്സിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു റോയല്‍സ്. ആത്മവിശ്വാസത്തോടെ ബാറ്റിംഗ് തെരഞ്ഞെടുത്ത കിംഗ്സ് ഇലവന് ഗയിലിന്റെ ത്രസിപ്പിക്കുന്ന പ്രകടനത്തോടെ നേടിയെടുത്തത് 184 എന്ന കൂറ്റന്‍ സ്കോറാണ്. നാലാം പന്തില്‍ തന്നെ 4 റന്‍സുമായി കെ.എല്‍.രാഹുല്‍ പുറത്തായി. ഗെയ്ലും മായങ്ക് അഗര്‍വാളും കളത്തില്‍ നിറഞ്ഞു നിന്നുവെങ്കിലും 56 റണ്‍സ് നേടി ആ കൂട്ടുകെട്ടിന് പിന്തിരിയേണ്ടി വന്നു.
പിന്നെ ഗെയ്ലിനൊപ്പം സര്‍ഫറാസ് ഖാനെത്തിയതോടെ മന്ദഗതിയിലായിരുന്ന കിംഗ്സ് ഇലവന്റെ സ്കോറിംഗ് ശരവേഗത്തില്‍ പാഞ്ഞു. 47 പന്തില്‍ നിന്നും 79 റണ്‍സ് നേടിയ ഗെയ്ല് എട്ട് ഫോറും നാലു സിക്സും അടിച്ച് കളിക്കളം ഇളക്കി മറിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ റോയല്‍സിന്റെ ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോള്‍ തന്നെ 78 റണ്‍സ് കരസ്ഥമാക്കിയിരുന്നു. 14 ഓവര്‍ വരെ തിളങ്ങി നിന്ന രാജസ്ഥാന് റോയല്‍സിന്റെ പതനമാണ് പിന്നീട് കാണികള്‍ക്ക് കാണേണ്ടി വന്നത്. കിംഗ്സിന്റെ ബൗളിംഗ് പ്രഹരത്തില്‍ തുടരെ തുടരെ വിക്കറ്റുകള്‍ വീണ് ഏഴ് പേര്‍ക്ക് കളം വിടേണ്ടി വന്നു. കിംഗ്സ് ഇലവനായി സാം കുറാന്, മുജീബ് ഉര് റഹ്മാന്, അങ്കിത് രാജ്പുത് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍: കിംഗ്സ് ഇലവന് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 184, രാജസ്ഥാന് റോയല്‍സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 170.
-
You may also like
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും
-
ഇന്ത്യൻ കായിക രംഗത്തിന് ഇത് അപൂർവ്വ നിമിഷം; നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
-
നീരജ് ചോപ്രയ്ക്ക് വെള്ളി; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം
-
വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരം മിതാലി രാജ്; അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു