സംസ്ഥാന സർക്കാരിന് തിരിച്ചടി; ശബരിമല ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി

ഡൽഹി: ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന് തീരിച്ചടി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട റിട്ട് ഹർജികൾ ഹൈക്കോടതിയിൽ നിന്ന് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന സംസ്ഥാന സർക്കാരിൻ്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച രണ്ട് ഹരജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊയോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയത്. ഹൈക്കോടതിയുടെ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം ശബരിമലയിൽ നിരീക്ഷണസമിതിയെ നിയമിച്ച ഹൈക്കോടതിയുടെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയും സുപ്രീംകോടതി തള്ളി. സമിതിയെ നിയോഗിച്ചത് ഹൈക്കോടതിയാണ്. അക്കാര്യത്തിൽ ഇടപെടാൻ സുപ്രീംകോടതിക്കാവില്ലെന്നും സർക്കാരിന് വേണമെങ്കിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു