‘എനോറ’ ഫാം ഡേ പിക്നിക് -2019 മാർച്ച് 29, വെള്ളിയാഴ്ച

അബുദാബി: ജാതി-മത രാഷ്ട്രീയങ്ങള്‍ക്കതീതമായി കലാ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കി യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലും സജീവ സാനിദ്ധ്യമായി പ്രവർത്തിച്ചു പോരുന്ന സംഘടനയാണ് ‘എനോറ’. കേരളത്തിന്റെ സാംസ്കാരിക ജില്ലയെന്ന് വിശേഷിപ്പിക്കുന്ന തൃശ്ശൂരിലെ എടക്കഴിയൂരിൽ നിന്നും യു.എ.ഇ-യില്‍ ജീവിതമാര്‍ഗം തേടിയെത്തിയ പ്രവാസികള്‍ ഒത്തൊരുമയോടെ രൂപം നല്കിയ കൂട്ടായ്മയാണ് ‘എനോറ’.
നാട്ടിലും മറുനാട്ടിലും മാതൃകാ പ്രവര്‍ത്തനം നടത്തി പ്രത്യേകിച്ചും ജീവകാരുണ്യ മേഖലയിൽ സ്തുത്യർഹമായ ഇടപെടലുകൾ നടത്തി വര്‍ഷങ്ങളുടെ പാരമ്പര്യവുമായി മുന്നേറുന്ന ‘എനോറ യു.എ.ഇ’, അംഗങ്ങള്‍ക്കായി ”എനോറ ഫാം ഡേ പിക്നിക്” എന്ന പേരില്‍ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നു. വിപുലമായ ആഘോഷങ്ങളോടെ അബുദാബിയിലെ ‘അല്റഹബ’ ഫാം റിസോര്‍ട്ടില്‍ ഈ മാസം 29 വെള്ളിയാഴ്ച ദിവസം (2019 മാര്‍ച്ച് 29) പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കലാ-സാംസ്ക്കാരിക പരിപാടികളോടൊപ്പം, കായിക വിനോദങ്ങളും, കുട്ടികള്‍ക്കുളള പ്രത്യേക പരിപാടികളും അരങ്ങേറും. എല്ലാ അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കണമെന്നും അതിനായി മുന്‍കൂട്ടി അറിയിക്കണമെന്നും ENORA-യുടെ ഭാരവാഹികള്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ 050 444 3085.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ