ട്രാഫിക് ഫൈനുകള്‍ക്ക് ദുബായ് പൊലീസ് ഇളവ് പ്രഖ്യാപിച്ചു

ദുബായ്: 2019 സഹിഷ്ണുതാ വർഷമായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇതിൻെറ ഭാഗമായി ട്രാഫിക് ഫൈനുകള്‍ക്ക് ദുബായ് പൊലീസ് ഇളവ് പ്രഖ്യാപിച്ചു.പൊലീസിൻെറ നിബന്ധനകൾ പാലിക്കുന്നവര്‍ക്ക് ട്രാഫിക് പിഴകളിൽ 25 ശതമാനം മുതല്‍ 100 ശതമാനം വരെ ഇളവ് ലഭിക്കും.
ഫൈനുകള്‍ ഒഴിവാക്കാന്‍ ഒരേയൊരു നിബന്ധന മാത്രമാണ് പൊലീസ് മുന്നോട്ടുവെയ്ക്കുന്നത്. ഫെബ്രുവരി ആറ് മുതല്‍ ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിടിക്കപ്പെട്ടവരാകരുത്. ഇങ്ങനെ മൂന്ന് മാസം പുതിയ നിയമ ലംഘനങ്ങളൊന്നും ചെയ്യാത്തവര്‍ക്ക് പിഴയില്‍ 25 ശതമാനം ഇളവ് നല്‍കും. ആറ് മാസം നിയമം പാലിച്ച് തന്നെ വാഹനം ഓടിച്ചാല്‍ 50 ശതമാനം ഇളവ് ലഭിക്കും. ഒന്‍പത് മാസം പൂര്‍ത്തിയാക്കിയാല്‍ 75 ശതമാനം ഇളവും ഒരു വര്‍ഷം നിയമമൊന്നും ലംഘിക്കാതിരുന്നാല്‍ ഫൈനുകള്‍ പൂര്‍ണമായും ഒഴിവാക്കി നല്‍കും.
ഫെബ്രുവരി ആറ് മുതലാണ് ഇതിനുള്ള കാലാവധി കണക്കാക്കുന്നത്. അതായത് മേയ് ആറാം തീയ്യതി വരെ നിയമലംഘനങ്ങള്‍ നടത്താത്തവര്‍ക്കാണ് 25 ശതമാനം ഇളവ് ലഭിക്കുക. ഓഗസ്റ്റ് ആറ് വരെ നിയമം പാലിച്ച് വാഹനം ഓടിച്ചാല്‍ 50 ശതമാനം ഇളവ് കിട്ടും. നവംബര്‍ ആറ് വരെ ഇത് സാധിക്കുമെങ്കില്‍ പിഴകളില്‍ 75 ശതമാനവും ഒഴിവാക്കും. അടുത്ത വര്‍ഷം ഫെബ്രുവരി ആറ് വരെ നിയമലംഘനങ്ങളൊന്നും നടത്താത്തവര്‍ക്ക് പിഴകള്‍ പൂര്‍ണമായി ഒഴിവാക്കി നല്‍കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ട്രാഫിക്, സാലിക് ഫൈനുകള്‍ക്ക് ഇത് ബാധകമല്ല എന്നും ദുബായ് പോലീസ് അറിയിച്ചിട്ടുണ്ട്.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ