കശ്മീരിൽ വീണ്ടും പ്രകോപനം; പാക് വെടിവെയ്പ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ പാക് വെടിവെയ്പപിൽ ഒരു ജവാന് വീരമൃത്യു. നിയന്ത്രണരേഖയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ജവാൻ കൊല്ലപ്പെട്ടത്. തുടര്‍ച്ചയായുണ്ടായ പാക് പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന്‍ ഇന്ത്യൻ പോസ്റ്റുകള്‍ക്ക് നെരെ വെടിയുതിര്‍ത്തതെന്ന് ഇന്ത്യന്‍ സൈനിക വക്താവ് അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു. ഇതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ പാകിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം രണ്ടായി. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലെ ക്രമസമാധാനം വീണ്ടെടുക്കുന്നതിനിടെയിലാണ്  പ്രകോപനം സൃഷ്ടിച്ച് പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.