ഓച്ചിറയിൽ 13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളെ പിടികൂടാത്തതിന് പിന്നിൽ ഭരണകക്ഷിയുടെ സ്വാധീനമെന്ന് ചെന്നിത്തല

കൊല്ലം: ഓച്ചിറയിൽ  പെൺകുട്ടിയെ കാണാതായ സംഭവത്തില്‍ മുഖ്യപ്രതിയെ പിചികൂടാത്തത് ഭരണ കക്ഷിയുടെ സ്വാധീനം മൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെൺകുട്ടികളെ ആൺവേഷം കെട്ടിച്ച് വളർത്തേണ്ട അവസ്ഥാവിശേഷമാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഓച്ചിറയിൽ തട്ടിക്കൊണ്ട് പോയ നാടോടി പെൺകുട്ടിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ നേരിടാൻ കോലീബി സഖ്യമാണ് കേരളത്തിലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ പ്രസ്താവനയ്ക്കും ചെന്നിത്തല മറുപടി നൽകി. തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിൽ സിപിഎം പരാജയപ്പെടുമെന്ന് ഉറപ്പുള്ളതിനാലാണ് കോടിയേരി ബാലകൃഷ്ണൻ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല ഓച്ചിറയിൽ പറഞ്ഞു. ഓച്ചിറ കേസിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പെൺകുട്ടിയുടെ വീടിനു മുന്നിൽ 24 മണിക്കൂർ ഉപവാസം നടത്തുകയാണ്.