‘തുഷാർ മത്സരിക്കുന്നതിൽ എതിർപ്പില്ല’; സംഘടനാ ഭാരവാഹിത്വം ഒഴിയേണ്ടിവരുമോയെന്ന് ഇപ്പോൾ പറയാനാകില്ല; മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്ന വിഷയത്തിൽ നിലപാട് മാറ്റി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തനിക്കെതിർപ്പില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തുഷാർ ശക്തമായ സംഘടനാ സംസ്കാരമുള്ള വ്യക്തിയാണെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചാൽ സംഘടനാ ഭാരവാഹിത്വം ഒഴിയേണ്ടിവരുമോ എന്ന് ഇന്ന് പറയാനാകില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എസ്.എൻ.ഡി.പിക്ക് ഒരു പാർട്ടിയോടും പ്രത്യേക മമതയോ വിദ്വേഷമോ ഇല്ലെന്നും തുഷാറിനോടും എസ്.എൻ.ഡി.പിക്ക് ശരിദൂരമായിരിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
നേരത്തേ തുഷാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ താൽപര്യമില്ലെന്ന നിലപാടാണ് വെള്ളാപ്പള്ളി സ്വീകരിച്ചത്. തുഷാർ മത്സരിച്ചാൽ പരാജയപ്പെടുമെന്നും സ്ഥാനാർത്ഥിയാകണമെങ്കിൽ സംഘടനാ ഭാരവാഹിത്വം ഒഴിയണമെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞിരുന്നത്. എസ്എന്‍ഡിപി യോഗത്തിൽ ഭാരവാഹിത്വമുള്ളവർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന തന്‍റെ പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അഥവാ മത്സരിക്കണമെങ്കില്‍ ഭാരവാഹിത്വം രാജിവയ്ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
എന്‍ഡിഎ സ്ഥാനാർത്ഥിയായി ലോക്സഭയിലേക്ക് മത്സരിക്കുന്ന കാര്യം തുഷാര്‍ തന്നെ അറിയിച്ചിട്ടില്ല. തുഷാർ സ്ഥാനാർത്ഥിയാകുന്ന കാര്യം വാർത്തകളിൽ നിന്നുമാണ് അറിയാൻ കഴിഞ്ഞതെന്നും തുഷാർ മത്സരിച്ചാൽ പിന്തുണയ്ക്കാനോ പ്രചാരണത്തിനോ താനിറങ്ങില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ബിഡിജെഎസ്സിന് കിട്ടിയ തൃശ്ശൂർ സീറ്റിൽ എൻഡിഎ സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായതോടെയാണ് വെള്ളാപ്പള്ളി നിലപാട് മാറ്റി രംഗത്തുവരുന്നത്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു