പ​ത്ത​നം​തി​ട്ട​യി​ലെ സ്ഥാ​നാ​ര്‍​ത്ഥി​ പ്ര​ഖ്യാ​പനം : ത​നി​ക്ക​റി​യി​ല്ലെ​ന്ന് പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ലെ സ്ഥാ​നാ​ര്‍​ത്ഥി​യെ പ്ര​ഖ്യാ​പി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള  ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​ക കേ​ന്ദ്ര​മ​ന്ത്രി ജെ.​പി. ന​ദ്ദ​ പ്രസദ്ധീകരിച്ചതിനുശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ശ്രീധരൻ പിള്ള.​

ആ​ദ്യ പ​ട്ടി​ക​യി​ൽ കേ​ര​ള​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന 13 സീ​റ്റു​ക​ളി​ലെ 12 ഇ​ട​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. കേ​ര​ള​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യ ശേ​ഷ​മാ​ണ് ഡ​ൽ​ഹി​യി​ൽ നി​ന്ന് മ​ട​ങ്ങി​വ​ന്ന​ത്. എ​ന്നാ​ൽ ഒ​രു സീ​റ്റി​ല്‍ മാ​ത്രം സ്ഥാ​നാ​ര്‍​ത്ഥി പ്ര​ഖ്യാ​പ​നം വ​രാ​ത്ത​തി​നെ​പ്പ​റ്റി അ​റി​യി​ല്ല. പ​ത്ത​നം​തി​ട്ട​യി​ലെ സ്ഥാ​നാ​ര്‍​ത്ഥി​യെക്കുറിച്ച് ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തോ​ടാ​ണ് ചോ​ദി​ക്കേ​ണ്ട​ത്.

നി​ല​വി​ല്‍ പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക സ്വാ​ഗ​താ​ര്‍​ഹ​മാ​ണെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. ശ​ക്ത​രാ​യ സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ​യാ​ണ് ഇ​ത്ത​വ​ണ ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ശ്രീ​ധ​ര​ന്‍ പി​ള്ള വ്യ​ക്ത​മാ​ക്കി. പ​ത്ത​നം​തി​ട്ട സീ​റ്റ് സം​ബ​ന്ധി​ച്ച് നാ​ളെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ  പ​ത്ത​നം​തി​ട്ട​യി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍റെ സ്ഥാ​നാ​ർ​ഥിത്വം അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന ആ​ർ​എ​സ്എ​സ് നി​ർ​ദേ​ശത്തെ അനുകൂലിച്ചിരുന്നു.