സൗദിയിൽ അക്കൗണ്ടിംഗ് മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കുന്നു

റിയാദ്: അക്കൗണ്ടിംഗ് മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി സൗദി. അതിൻ്റെ ഭാഗമായി  ഇരുപതിനായിരത്തോളം അക്കൗണ്ടിംഗ് തസ്തികകൾ സ്വദേശിവത്കരിക്കും. പല ഘട്ടങ്ങലിലായി 2020 ഓടെ അക്കൗണ്ടിംഗ് മേഖലയിൽ സ്വദേശിവത്കരണം പൂർത്തിയാക്കാനാണ് തീരുമാനം.

ഏകദേശം 1,70,000 വിദേശികളാണ് സൗദിയിലെ അക്കൗണ്ടിംഗ് കമ്പനികളിലും ഓഫീസുകളിലുമായി ജോലി ചെയ്യുന്നത്. അതേസമയം ഈ മേഖലയിൽ തൊഴിലെടുക്കുന്നത് ആകെ 4800 ഓളം സൗദികള്‍ മാത്രമാണ്. 2022ഓടെ ഇരുപതിനായിരത്തോളം അക്കൗണ്ടിംഗ് തസ്തികകള്‍ സൗദിവത്കരിക്കാനാണ് അധികൃതരുടെ നീക്കം. പ്രതിവര്‍ഷം 2016 തൊഴിലുകള്‍ വീതം നാല് വര്‍ഷം കൊണ്ട് 20,165 തസ്തികകൾ സൗദിവത്ക്കരിക്കും. സ്വദേശിവത്കരണം ശക്തിപ്പെടുപ്പെടുത്തുന്നതിനായി മാനവ വികസന നിധിയും, സൗദി ഓര്‍ഗനൈനേഷന്‍ ഫോര്‍ സെര്‍ട്ടിഫൈഡ് പബ്ലിക്ക് അക്കൗണ്ടന്റ്‌സും തൊഴില്‍ സാമുഹിക വികസന മന്ത്രാലയും സംയുക്തമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനാണ് ധാരണ.