മോഹൻലാലിൻ്റെ ലൂസിഫർ ട്രൈലർ പുറത്തിറങ്ങി.

പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ലൂസിഫര്‍ ട്രെയിലര്‍ യൂടുബില്‍ റിലീസ് ചെയ്തു. മുരളി ഗോപിയുടെ തിരക്കഥയില്‍ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. പ്രോജക്‌ട് പ്രഖ്യാപിച്ചത് മുതൽ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണിത്. ഈ മാസം ഇരുപത്തിയെട്ടിനു റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുന്ന ചിത്രത്തിന്‍റെ ട്രൈലറിനായി ആരാധകരേവരും കണ്ണും നട്ടിരിക്കുകയായിരുന്നു.
പുലിമുരുകന് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയുടെ ടീസര്‍ ഇന്ന് ആറു മണിക്ക് റിലീസ് ചെയ്തിരുന്നു.രണ്ടു താരങ്ങളുടെയും ആരാധകർ മത്സരിച്ച് ട്രെയിലറുകള്‍ പ്രൊമോട്ട് ചെയ്യുന്നുമുണ്ട്.
ദീപക്ക് ദേവ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ വിവേക് ഒബറോയ്, മഞ്ജു വാര്യർ, ടോവിനൊ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, സാനിയ ഇയ്യപ്പന്‍, നൈല ഉഷ തുടങ്ങിയ വമ്പന്‍ താര നിര തന്നെയുണ്ട്. തിരുവനന്തപുരം, കൊല്ലം, കൊച്ചി, ബാംഗ്ലൂർ, മുംബൈ, റഷ്യ എന്നിവിടങ്ങളിലായാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭമായതിനാല്‍ ഏവരും ഉറ്റു നോക്കുന്ന സിനിമയാണ് ലൂസിഫര്‍.
-
You may also like
-
പുതുവത്സരാഘോഷത്തിന് ഇത്തവണയും പാപ്പാഞ്ഞിയില്ല
-
എല്ലാവരുടേയും ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും ആരോഗ്യവും ഉണ്ടാകട്ടെ; നവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി
-
ഇന്ന് ശ്രീകൃഷ്ണ ജയന്തി; പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും
-
മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിന് തുടക്കമായി; ആദ്യ ദിനത്തില്‍ മോഹിനിയാട്ടവും ഒപ്പനയും മുള സംഗീതവും
-
ഇന്ന് ഉത്രാടം; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാടും നഗരവും
-
ഇത്തവണ ഓണാഘോഷം വെര്‍ച്വല്‍ ആയി നടത്തും: മന്ത്രി മുഹമ്മദ് റിയാസ്