പ്രേക്ഷകർ ഏറെ കാത്തിരുന്ന മധുരരാജയുടെ ടീസർ പുറത്തിറങ്ങി.

പ്രേക്ഷകർ ഏറെ കാത്തിരുന്ന മധുരരാജയുടെ ടീസർ ഇന്ന് വൈകിട്ടോടെ പുറത്തിറങ്ങി. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം കെട്ടിലും മട്ടിലും വൻ പ്രതീക്ഷകളാണ് മമ്മുക്ക ആരാധകർക്ക് നൽകുന്നത്. ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടും നടന്നത് കൊച്ചി എടവനക്കാട് തുരുത്തുകളിൽ ആണ്.ക്ലൈമാക്സ് സീനിനു വേണ്ടി ലക്ഷങ്ങൾ മുടക്കിയാണ് സെറ്റ് ഒരുക്കിയത് എന്നാണ് അണിയറക്കാർ പുറത്തു വിട്ട റിപ്പോർട്ട്.
നെടുമുടി വേണു, സിദ്ധിഖ്, സലിം കുമാർ, വിജയരാഘവൻ, അജു വർഗീസ്, ജയ്, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, ലിച്ചി, തെസ്‌നി ഖാൻ, പ്രിയങ്ക എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പീറ്റർ ഹെയ്‌ൻ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
തമിഴ് യുവതാരം ജയ് ചിത്രത്തിൽ മമ്മൂട്ടിയുടെ കൂടെ മുഴുനീള വേഷത്തിൽ അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ പുലിമുരുകൻ അടക്കം തെലുങ്കു ചിത്രങ്ങളിൽ സ്ഥിര സാന്നിധ്യമായ ജഗപതി ബാബു മധുരരാജയിൽ വില്ലൻ കഥാപാത്രമായി എത്തുന്നു.
-
You may also like
-
പുതുവത്സരാഘോഷത്തിന് ഇത്തവണയും പാപ്പാഞ്ഞിയില്ല
-
എല്ലാവരുടേയും ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും ആരോഗ്യവും ഉണ്ടാകട്ടെ; നവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി
-
ഇന്ന് ശ്രീകൃഷ്ണ ജയന്തി; പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും
-
മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിന് തുടക്കമായി; ആദ്യ ദിനത്തില്‍ മോഹിനിയാട്ടവും ഒപ്പനയും മുള സംഗീതവും
-
ഇന്ന് ഉത്രാടം; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാടും നഗരവും
-
ഇത്തവണ ഓണാഘോഷം വെര്‍ച്വല്‍ ആയി നടത്തും: മന്ത്രി മുഹമ്മദ് റിയാസ്