‘മൊറട്ടോറിയം ഉത്തരവ് വൈകരുതായിരുന്നു’; ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമർശനം

തിരുവനന്തപുരം: കാർഷിക കടങ്ങൾക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടാനുള്ള ഉത്തരവിറക്കാത്തതിൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമർശനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉത്തരവിറക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിസഭാ യോഗത്തിലാണ് ചീഫ് സെക്രട്ടറി ടോം ജോസിനെ മുഖ്യമന്ത്രി വിമർശിച്ചത്. അതേസമയം മൊറട്ടോറിയം നീട്ടാനുള്ള ഉത്തരവ് വൈകുന്നതിൽ കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം പുതിയ ഉത്തരവിറങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കര്‍ഷകരുടെ എല്ലാ വായ്പകകൾക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം ഏര്‍പ്പെടുത്താനുള്ള ഉത്തരാണ് വൈകിയത്. സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മാര്‍ച്ച് അഞ്ചിന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളില്‍നിന്ന് കര്‍ഷകരെടുത്ത എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഒരു വിഷയത്തിൽ മന്ത്രിസഭായോഗം ചേർന്ന് തീരുമാനം എടുത്താൽ 48 മണിക്കൂറിനുള്ളില്‍ ഉത്തരവായി ഇറങ്ങണമെന്നാണ് ചട്ടം. എന്നാല്‍ ഇക്കാര്യത്തില്‍ അതുണ്ടായില്ല. തെരഞ്ഞെടുപ്പ് അടുത്തതിനാൽ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇനി ഉത്തരവിറക്കാനാകൂ.
ഉത്തരവിറങ്ങാൻ വൈകുന്നതിൽ കഴിഞ്ഞദിവസം കൃഷിമന്ത്രിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മൊറട്ടോറിയം നീട്ടുന്നതിനായി കൃഷിവകുപ്പ് ഇറക്കേണ്ട ഉത്തരവുകൾ എല്ലാം ഇറക്കിയെന്നും മറ്റ് നടപടികൾ വൈകിക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. വിഷയത്തിൽ മന്ത്രിസഭാ തീരുമാനം വന്നാൽ ഉടൻ ഉത്തരവ് ഇറങ്ങേണ്ടതാണെന്നും എന്നാൽ അതുണ്ടാകാത്തതിൻ്റെ കാരണം ചീഫ് സെക്രട്ടറിയോട് അന്വേഷിക്കണമെന്നും മന്ത്രി സുനിൽകുമാർ വ്യക്തമാക്കിയിരുന്നു.
അതേസമയം നിലവിലെ മൊറട്ടോറിയം നിലനില്‍ക്കുന്നതിനാല്‍ ഉത്തരവ് വൈകിയത് ദോഷം ചെയ്യില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് മറുപടി നൽകി. 2018 ഒക്‌ടോബറില്‍ സര്‍ക്കാര്‍ മോറട്ടോറിയം സംബന്ധിച്ചിറക്കിയ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നും ഈ ഉത്തരവ് 2019 ഒക്‌ടോബര്‍ 11 വരെ നിലവിലുള്ളതാണെന്നും അദ്ദേഹം വിശദീകരിച്ചു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു