കർഷക വായ്പകൾക്കുള്ള മൊറട്ടോറിയം നപടികൾ വൈകിപ്പിക്കുന്നു; ചീഫ് സെക്രട്ടറിക്കെതിരെ കൃഷിമന്ത്രി

തിരുവനന്തപുരം: കർഷക വായ്പകൾക്കുള്ള മൊറട്ടോറിയം നപടികൾ വൈകിച്ചതിനെതിരെ വിമർശനവുമായി കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. നടപടികൾക്കായി കൃഷിവകുപ്പ് ഇറക്കേണ്ട ഉത്തരവുകൾ എല്ലാം ഇറക്കി. മറ്റ് നടപടികൾ വൈകിക്കുന്നത് എന്തുകൊണ്ടെന്ന് ചീഫ് സെക്രട്ടറിയോട് ചോദിക്കണം. വിഷയത്തിൽ മന്ത്രിസഭാ തീരുമാനം വന്നാൽ ഉടൻ ഉത്തരവ് ഇറങ്ങേണ്ടതാണെന്നും എന്നാൽ എന്തുകൊണ്ട് തുടർനടപടികൾ വൈകുന്നതന്നറിയില്ലെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിസഭാ തീരുമാനമറിഞ്ഞാൽ സാധാരണഗതിയിൽ 48 മണിക്കൂറിനകം ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്. എന്നാൽ അത് സംഭവിച്ചില്ല. എന്ത് കൊണ്ടാണ് നടപടിക്രമങ്ങൾ വൈകുന്നതെന്നതിനെ ക്കുറിച്ച് അന്വേഷിക്കണം. കൃഷി വകുപ്പിന്‍റെ സ്പെഷ്യല്‍ സെക്രട്ടറി രത്തന്‍ ഘേല്‍ക്കർ 2018 മാര്‍ച്ച് ഏഴിന് തന്നെ ഉത്തരവിറക്കിയിരുന്നു. മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനങ്ങളില്‍ ഉത്തരവിറക്കേണ്ട പൂർണ്ണ ഉത്തരവാദിത്വവും ചീഫ് സെക്രട്ടറിക്കാണെന്നും നടപടിവൈകിയത് കൊണ്ട് കര്‍ഷകര്‍ക്കോ മൊറട്ടോറിയം പ്രഖ്യാപിച്ചതിന്‍റെ ഗുണഭോക്താക്കള്‍ക്കോ പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും മന്ത്രി സുനില്‍ കുമാര്‍ വ്യക്തമാക്കി,
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇനി ഉത്തരവിറക്കാനാകില്ല. എന്നാല്‍ ഇതുവരെയും സാങ്കേതികമായി മൊറൊട്ടോറിയം പ്രഖ്യാപിച്ചത് നടപ്പിലായിട്ടുമില്ല. നടപടിക്രമങ്ങൾ വൈകുന്നത് സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടാകാമെന്നും ബാങ്കുകളുമായി സർക്കാർ ഒരു ധാരണയിലെത്തിയിട്ടുള്ളതിനാല്‍ ജപ്തി നടപടികൾ ഉണ്ടാവുകയില്ലെന്നും മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു