വടകര സീറ്റ് മുല്ലപ്പള്ളിക്കായി മുറവിളി

വടകര സീറ്റിൽ മുല്ലപ്പള്ളി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു മലബാറിലെ മറ്റ് യു ഡി എഫ് സ്ഥാനാർത്ഥികൾ. വടകരയിൽ ദുർബല സ്ഥാനാർഥിയെ നിർത്തിയാൽ മറ്റു മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കുമെന്നും സ്ഥാനാർത്ഥികൾ അഭിപ്രായപ്പെടുന്നു. ഇക്കാര്യം സ്ഥാനാർത്ഥികൾ കെ പി സി സി, എ ഐ സി സി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

ഇതോടെ വടകര സീറ്റിനെ ചൊല്ലി മുല്ലപ്പള്ളിക്ക് മേൽ സമ്മർദ്ദമേറുകയാണ്.
വടകരയിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം ആവശ്യമാണെന്നാണ് വിലയിരുത്തൽ. ജയരാജനെതിരെ ശക്തനായ സ്ഥാനാർഥി വേണമെന്നും ശക്തരെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ സ്വതന്ത്രരെ പരിഗണിക്കണമെന്നും ആർ എം പി ആവശ്യപ്പെട്ടു.
നിലവിൽ പരിഗണനയിലുള്ള പേരുകൾ ദുര്ബലമാണെന്നും സ്ഥാനാർത്ഥികൾ ചൂണ്ടി കാണിച്ചു.