റിസര്‍വ് ബാങ്ക് ഗവർണർ ഈ മാസം 26ന് നിർണായക ചർച്ച നടത്തും

മുംബൈ: റിസര്‍വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളുമായും വിവിധ വ്യാപാര വ്യവസായ അസോസിയേഷനുകളുടെ പ്രതിനിധികളുമായും ഈ മാസം 26ന് ചർച്ച നടത്തും. ഏപ്രിൽ നാലിന് നടക്കുന്ന പണനയ അവലോകനയോഗത്തിന് മുന്നോടിയായി അഭിപ്രായ സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് യോഗം. മുംബൈയിലാണ് ചർച്ച നടക്കുക.
പലിശ നിരക്ക് ക്രമീകരിക്കുന്നത് സംബന്ധിച്ചും സമ്പദ്‍വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്നത് സംബന്ധിച്ചും ആർബിഐ ഗവർണർ നിർദേശങ്ങൾ ചോദിച്ചറിയും. നീണ്ട 18 മാസത്തെ ഇടവേളക്ക് ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് റിസർവ് ബാങ്ക് പലിശ നിരക്കുകളിൽ ഇളവ് വരുത്തിയത്.
പലിശ നിരക്കിൽ കൂടുതൽ ഇളവ് പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് വ്യാവസായിക ലോകത്ത് നിന്ന് വന്നിട്ടുള്ളത്. പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് നടക്കാനിരിക്കുന്ന യോഗമായതിനാല്‍ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളും വ്യവസായികളും ഏറെ പ്രതിക്ഷയോടെയാണ് പണനയ അവലോകന യോഗ തീരുമാനങ്ങളെ വീക്ഷിക്കുന്നത്.
-
You may also like
-
യു.എ.പി.എ കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
-
കീടനാശിനി ശ്വസിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
-
മലപ്പുറത്ത് നിന്ന് നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടികൂടി
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും