ആൽവിൻ ആന്റണിയുടെ പരാതിയില്‍ റോഷൻ ആൻഡ്രൂസിന് വിലക്ക് 

തിരുവനന്തപുരം : നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ പരാതിയില്‍ റോഷൻ ആൻഡ്രൂസിന് വിലക്ക്. സംവിധായകൻ റോഷൻ ആൻഡ്രൂസ് വീട്ടിൽ കയറി ആക്രമിച്ചെന്ന പരാതിയിലാണ് നിർമാതാക്കളുടെ സംഘടന റോഷന്‍ ആന്‍ഡ്രൂസിനെ വിലക്കിയത്. റോഷന്റെ സിനിമ ചെയ്യുന്നവർ അസോസിയേഷനുമായി ബന്ധപ്പെടണം എന്നും സംഘടന നിർദേശം നൽകി.

സുഹൃത്ത് നവാസുമൊത്ത് വീട്ടിൽ കയറി വന്ന റോഷൻ ആൻ‍ഡ്രൂസ് ആദ്യം ഭീഷണിപ്പെടുത്തുകയും അതിനു വഴങ്ങാതെ വന്നതോടെ പതിനഞ്ചോളം വരുന്ന സംഘം വീട്ടിൽ കയറി മർദിച്ചെന്നായിരുന്നു ആൽവിൻ ആന്റണിയുടെ പരാതി. സഹസംവിധായികയായ ഒരു യുവതിയുമായി മകനുണ്ടായിരുന്ന സൗഹൃദം റോഷൻ ആൻഡ്യൂസിന് ഇഷ്ടപ്പെടാത്തിതിനെ തുടർന്നുള്ള വൈരാഗ്യമാണ് വീടുകയറി ആക്രമണത്തിന് കാരണമെന്നാണ് ആരോപണം. എന്നാൽ പരാതി  വ്യാജമാണെന്നും ആക്രമണത്തിനിരയായത് താൻ ആണെന്നുമായിരുന്നു റോഷൻ ആൻഡ്രൂസ് പ്രതികരിച്ചത്.