ഇന്നലെ ഒറ്റ രാത്രിയിൽ ഇങ്ങള് ചവിട്ടിയത് പതിനെട്ടാം പടിയല്ല.. യൂത്തന്മാരുടെ നെഞ്ചത്തിട്ടാ

‘പതിനെട്ടാം പടി’ സിനിമക്കുവേണ്ടി  മമ്മൂട്ടി മുടി നീട്ടി വളര്‍ത്തി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറല്‍. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിഷൽ അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്‍റെ പശ്ചാത്തലത്തില്‍ മാസ് ലുക്കിലുള്ള ചിത്രമാണ് മമ്മൂട്ടിയുടേത്. താരത്തിന്‍റെ മമ്മൂട്ടിയുടെ ഹെയര്‍ സ്റ്റൈലാണ് ചിത്രത്തിന്റെ പ്രധാന ഗെറ്റപ്പ്.

ചിത്രം ഫെയ്സബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് പു റത്ത് വിട്ടത്. താരത്തിന്‍റെ ഫോട്ടയ്ക്ക് താഴെ കമന്‍റുകളുടെ നീണ്ട നിരതന്നെയാണുള്ളത്. ഏറെയും മമ്മൂട്ടിയൂടെ പ്രായത്തെ പുകഴ്ത്തിയുള്ളതായിരുന്നു.  ഇന്നലെ ഒറ്റ രാത്രിയിൽ ഇങ്ങള് ചവിട്ടിയത് പതിനെട്ടാം പടിയല്ല.. യൂത്തന്മാരുടെ നെഞ്ചത്തിട്ടാ – ചിത്രത്തിന് താഴെ ഒരു ആരാധകന്‍റെ കമന്‍റ്. സൂര്യൻ ഉദിച്ചു നിൽക്കുമോ ഇതുപോലെ… വർണശോഭയാൽ തിളങ്ങുന്ന ഒരേ ഒരു സൂര്യൻ ഞങ്ങളുടെ ഇക്ക അന്നും ഇന്നും പൊന്നിക്ക മറ്റൊരു ആരാധകന്‍റെ കമന്‍റ്.