രാഹുല്‍ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് വി ടി ബല്‍ലാറാം

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍ലാറാം.  അടുത്ത ഇന്ത്യയുടെ പ്രധാനമന്ത്രി തെക്കേ ഇന്ത്യയില്‍ നിന്നാകുന്നത് ഇന്ത്യയെ ആശയത്തെ ശക്തിപ്പെടുത്തുമെന്നാണ് വി ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടിരിക്കുന്നത്. രാഹുൽ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാൻ എന്തുകൊണ്ടും അനുയോജ്യമായ മണ്ണാണ് കേരളത്തിന്‍റെതാണെന്നാണ് വി ടി ബലറാമിന്റെ നിരീക്ഷണം.

വി ടി ബാലറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുൽ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാൻ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ്.