ഇഡാ ചുഴലിക്കാറ്റ്: 150 ലധികം പേർ മരിച്ചു

ദക്ഷിണാഫ്രിക്ക: ഇഡാ ചുഴലിക്കാറ്റിനെ തുടർന്ന് 150 ലധികം പേർ മരിച്ചതായി റിപ്പോർട്ട്.  ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിൽ ചുഴലിക്കാറ്റിനെ തുടർന്ന് വെള്ളപ്പൊക്കത്തിലും പേമാരായിലുമായാണ് മരണ സംഖ്യ ഉയർന്നത്. ഇന്തോനേഷ്യയിലെ കിഴക്കൻ പപ്പുവയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 50 ലധികം പേരും മരിച്ചു. സിംബാവേ, മൊസാംബിക്ക്, മലായ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായി പതിനഞ്ച് ലക്ഷത്തിലധികം പേരെ ചുഴലിക്കാറ്റ് ബാധിച്ചു.