‘ഒരു ഓഫറുകളും വേണ്ട’; ചെന്നിത്തലയോട് പൊട്ടിത്തെറിച്ച് കെ.വി തോമസ്; അനുനയശ്രമം പാളുന്നു

ഡൽഹി: ലോക്സഭാ സീറ്റ് നഷ്ടപ്പെട്ടതിൽ ഇടഞ്ഞുനിൽക്കുന്ന കെ.വി തോമസ് എംപിയെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് ശ്രമം വിഭലമാകുന്നു. അനുനയ ചർച്ചയ്ക്ക് തോമസിൻ്റെ ഡൽഹിയിലെ വസതിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് കെ.വി തോമസ് ക്ഷോഭിച്ചെന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
തനിക്ക് ഒരു ഓഫറുകളും ആവശ്യമില്ലെന്നും എല്ലാ നാടകങ്ങളും തനിക്കറിയാമെന്നും തോമസ് ചെന്നിത്തലയോട് പറഞ്ഞു. താൻ കോൺഗ്രസുകാരൻ തന്നെയാണ്. പ്രത്യേകിച്ച് അങ്ങനെയാക്കാൻ ശ്രമിക്കേണ്ട. സീറ്റില്ലെന്ന കാര്യം നേരിട്ടറിയിക്കാത്തത് മര്യാദകേടെന്നും കെ.വി തോമസ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ സഹകരിക്കണമെന്നും എറണാകുളത്ത് പ്രചാരണത്തിനിറങ്ങണമെന്നുമുള്ള ചെന്നിത്തലയുടെ ആവശ്യവും കെ.വി തോമസ് തള്ളി. പാർട്ടിക്കുള്ളിൽ ഉയർന്ന ഭാരവാഹിത്വങ്ങൾ നൽകി കെ വി തോമസിനെ അനുനയിപ്പിച്ച് നാളെത്തന്നെ എറണാകുളത്ത് എത്തിക്കാനായിരുന്നു ചെന്നിത്തലയുടെ നീക്കം.
യുഡിഎഫ് കൺവീനർ സ്ഥാനമോ, എഐസിസി ഭാരവാഹിത്വമോ നൽകാമെന്നും, കെ വി തോമസിനെ പറഞ്ഞ് അനുനയിപ്പിക്കണം എന്നുമായിരുന്നു ദേശീയനേതൃത്വം ചെന്നിത്തലയ്ക്ക് നൽകിയ നിർദേശം. എന്നാൽ അത്തരമൊരു അനുനയത്തിനും തയ്യാറല്ലെന്ന് കെ വി തോമസ് തുറന്നടിച്ചു. തൽക്കാലം ഡൽഹിയിൽ തുടരാനാണ് തീരുമാനമെന്നും താൻ എറണാകുളത്തേക്ക് വരാനുദ്ദേശിക്കുന്നില്ലെന്നും കെ.വി തോമസ് പറഞ്ഞു. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ടോം വടക്കന്‍റെ നേതൃത്വത്തിൽ തോമസിനെ ബിജെപിയിലെത്തിക്കാൻ ചരടുവലി തുടങ്ങിയ സാഹചര്യത്തിൽ ഹൈക്കമാൻഡും അനുനയത്തിനുള്ള സാധ്യതകൾ തേടുകയാണ്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില് ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു