വീട് കയറി ആക്രമിച്ചെന്ന് പരാതി; സംവിധായകൻ റോഷൻ ആൻഡ്രൂസിനെതിരെ കേസ്

കൊച്ചി; സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ വീട് കയറി ആക്രമിച്ചതിന് കേസ്. ചലച്ചിത്ര നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. കൊച്ചി പനമ്പള്ളി നഗറിലുള്ള ആല്‍വിൻ ആൻ്റണിയുടെ വീട്ടിലെത്തി റോഷന്‍ ആന്‍ഡ്രൂസും സുഹൃത്തും ചേർന്ന് തന്നെ ആക്രമിച്ചുവെന്നാണ് കേസ്. അതേസമയം, തന്നെയും സുഹൃത്ത് നവാസിനേയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചെന്ന റോഷൻ ആൻഡ്രൂസ് നൽകിയ പരാതിയില്‍ ആല്‍വിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
പരസ്പരം ആക്രമിച്ചു എന്ന പേരിൽ എറണാകുളം സൗത്ത് പോലീസാണ് നാലുപേര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്. എന്താണ് ഇവര്‍ക്കിടിയിലെ പ്രശ്‌നമെന്താണെന്ന കാര്യം വ്യക്തമായിട്ടില്ല. ആല്‍വിന്‍ ആന്റണിയുടെ മകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ കൂടെ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ തമ്മിലുള്ള പ്രശ്‌നമാണു സംഘര്‍ഷത്തിനിടയാക്കിയതെന്നു സൂചനയുണ്ട്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു