‘പി.എം നരേന്ദ്രമോദി’ ഏപ്രിൽ 12ന് തീയറ്ററുകളിലെത്തും

മേരികോം, സരബ്ജിത്ത് എന്നീ ചിത്രങ്ങൾ ഒരുക്കിയ ഓമങ്ങ് കുമാർ സംവിധാനം ചെയ്യുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രസിനിമ ‘പിഎം നരേന്ദ്രമോദി’ എപ്രിൽ 12ന് തീയറ്ററുകളിലെത്തും. ജനുവരി പകുതിയോടെ ചിത്രീകരണം ആരംഭിച്ച സിനിമ അവസാനഘട്ട ചിത്രീകരണത്തിലാണ്. നടൻ വിവേക് ഒബ്‌റോയിയാണ്  മോദിയായി വേഷമിടുന്നത്.

‘എൻറെ രാജ്യത്തോടുള്ള സ്‌നേഹമാണ് എൻ്റെ ശക്തി’ എന്നതാണ് ചിത്രത്തിൻ്റെ ടാഗ് ലൈൻ. . ഗുജറാത്തിലാകും ചിത്രത്തിൻ്റെ ഭൂരിഭാഗംചിത്രീകരണവും നടക്കുക. സിനിമ ചരിത്രമാകുമെന്ന് വിശ്വസിക്കുന്നതായും മോദിയുടെ ജീവിതം അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും വിവേക് ഒബ്രോയ് അഭിപ്രായപ്പെട്ടിരുന്നു. 23 ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.