ദുബായ് റോഡിൽ വേഗപരിധി വർദ്ധിപ്പിച്ചു

ദുബായ്: ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‍യാന്‍ സ്ട്രീറ്റിലെ വേഗ പരിധി വര്‍ദ്ധിപ്പിച്ചു. റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റിയുടേതാണ് തീരുമാനം. ദുബായ് അല്‍ഐന്‍ റോഡ് മുതല്‍ അല്‍ യലായിസ് റോഡിനും ഇടയ്ക്കുള്ള ഭാഗത്ത് പരമാവധി വേഗത 90 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായാണ് വർദ്ധിപ്പിക്കുന്നത്. നേരത്തെ ഇത് 90 കിലോമീറ്ററായിരുന്നു.

ആർ.ടി.എയും ദുബൈ പൊലീസ് ജനറൽ ഹെഡ്ക്വാർേട്ടഴ്സും സംയുതക്തമായി ചേർന്ന് നടത്തിയ പഠനത്തിന് ശേഷമാണ് വേഗതാപരിധി കൂട്ടാൻ തീരുമാനിച്ചതെന്ന് ആര്‍ടിഎ ട്രാഫിക് ആന്റ് റോഡ്സ് ഏജന്‍സി സിഇഒ അറിയിച്ചു.  അതിൻ്റെ ഭാഗമായി റോഡുകളില്‍ നേരത്തെയുണ്ടായിരുന്ന ബോര്‍ഡുകള്‍ മാറ്റി പുതിയവ സ്ഥാപിക്കും. സ്പീഡ് ക്യാമറകളില്‍ വേഗത 120 കിലോമീറ്ററായി സജ്ജീകരിക്കുകയും ചെയ്യും. മാര്‍ച്ച് 17 മുതൽ പുതിയ വേഗപരിധി പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. റോഡുകളിലെ ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ദുബൈ സർക്കാറിന്റെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി ദുബൈ പൊലീസും ആർ.ടി.എയും തുടർച്ചയായി നടപടി സ്വീകരിച്ചുവരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.