ജെ‍‍ഡിഎസ് സെക്രട്ടറി ജനറൽ ഡാനിഷ് അലി ബി.എസ്.പിയിൽ ചേർന്നു

ലഖ്‍ന‍‍ൗ: ജെ‍‍ഡിഎസ് സെക്രട്ടറി ജനറൽ ഡാനിഷ് അലി പാർട്ടിവിട്ട് ബിഎസ്‍പിയിൽ ചേർന്നു. ലക്നൗവിൽ ബിഎസ്‍പി ദേശീയ ജനറൽ സെക്രട്ടറി സതീഷ് മിശ്രയുടെ സാന്നിദ്ധ്യത്തിലാണ് ഡാനിഷ് അലി ബിഎസ്‍പി അംഗത്വം സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബിഎസ്പി പാളയത്തിലേക്കെത്തിയ ഡാനിഷ് അലി  അംറോഹ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായേക്കുമെന്നും സൂചനയുണ്ട്.

തുടർച്ചയായി രണ്ട് തവണ രാജ്യസഭാ സീറ്റ് നിഷേധിച്ചതിൽ ഡാനിഷ് അലി പരസ്യമായി അതൃതി പ്രകടിപ്പിച്ചിരുന്നു. മൂന്ന് വർഷം മുമ്പും ഇക്കാരണത്താൽ ഡാനിഷ് പാർട്ടി വിടാനൊരുങ്ങിയെങ്കിലും എച് ഡി ദേവഗൗഡയുടെ ഇടപെടലിൽ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാലിത്തവണ ദേവഗൗഡയുടെ അനുഗ്രഹത്തോടെയാണ് ബിഎസ്പിയിൽ ചേരുന്നത് എന്ന് ഡാനിഷ് അലി മാധ്യമങ്ങളോട് പറഞ്ഞു.  കോൺഗ്രസ് – ജെഡിഎസ് സഖ്യചർച്ചകളിൽ സജീവമായിരുന്ന ഡാനിഷ് അലി കോൺഗ്രസ് ജെഡിഎസ് കോഓർഡിനേഷൻ കമ്മിറ്റി ചെയർമാനുമായിരുന്നു. ഡാനിഷ് അലിയുടെ അപ്രതീക്ഷിത ചുവട് മാറ്റത്തിൽ കോൺഗ്രസും ജെഡിഎസും ഒരു പോലെ ഞെട്ടിയിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തരം കൊഴിഞ്ഞുപോക്ക് തിരിച്ചടിയായേക്കുമെന്ന ആശങ്കയും പാർട്ടിക്കുണ്ട്.