ഭദ്രൻ ചിത്രം ‘ജൂതന്‍’ വരുന്നു; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മലയാളത്തില്‍ മികച്ച സിനിമകള്‍ സംഭാവനചെയ്ത, മലയാളം കണ്ട മികച്ച സംവിധായകരില്‍ മുന്‍പന്തിയിലുള്ള ഒരു സംവിധായകനാണ് ഭദ്രന്‍. പതിനാല് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഭദ്രന്‍ തിരിച്ചുവരവിനൊരുങ്ങുന്നു. ജൂതന്‍ എന്നാണ് ചിത്രത്തിന്റെ പേര്. സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നടന്‍ മോഹന്‍ലാല്‍ റിലീസ് ചെയ്തു. റിമ കല്ലിങ്കല്ലാണ് നായിക. ജോജു ജോർജും മറ്റൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.
റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം,ജയന്ത് മാമന്‍ , എസ്. സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. എസ്. സുരേഷ് ബാബു തിരക്കഥ എഴുതുന്നു. ലോകനാഥന്‍ എസ്. ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതം, ബംഗ്ലാന്‍ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം.
എനിക്കു പ്രിയപ്പെട്ട ഭദ്രൻ സാറും സുരേഷ് ബാബുവും ഒന്നിക്കുന്ന ജൂതൻ സിനിമയ്ക്ക് എല്ലാ ആശംസകളും….All the best Soubin Shahir
Mohanlal ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಮಾರ್ಚ್ 15, 2019
2005ല്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ഉടയോനാണ് ഭദ്രൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം . യുവതാരമായ സൗബിനൊപ്പം ഭദ്രനെത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്.
കൊച്ചുകുട്ടിയെപ്പോലെ നിഷ്‌കളങ്കവും പക്ഷേ ബുദ്ധിവൈഭവവും ഉള്ള ജൂത കഥാപാത്രമായാണ് സൗബിന്‍ ജൂതനില്‍ എത്തുന്നത്.ഒരു നിഗൂഢമായ ഫാമിലി ത്രില്ലര്‍ ഹിസ്റ്റോറിക്കല്‍ കഥ പറയുന്ന ചിത്രത്തിന് ലോകനാഥന്‍ ശ്രീനിവാസനാണ് ഛായാഗ്രഹകന്‍. ഇന്ദ്രന്‍സ്, ജോയിമാത്യു തുടങ്ങി നിരവധി താരങ്ങളാണ് കഥാപാത്രങ്ങളായി ചിത്രത്തില്‍ അണിനിരക്കുന്നത്.
സൗബിന്റെ കരിയറിലെ ശക്തമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്. അടുത്തിടെ സുഡാനി ഫ്രം നൈജീരിയയിലൂടെ മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം സൗബിന്‍ സ്വന്തമാക്കിയിരുന്നു.
-
You may also like
-
പുതുവത്സരാഘോഷത്തിന് ഇത്തവണയും പാപ്പാഞ്ഞിയില്ല
-
എല്ലാവരുടേയും ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും ആരോഗ്യവും ഉണ്ടാകട്ടെ; നവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി
-
ഇന്ന് ശ്രീകൃഷ്ണ ജയന്തി; പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും
-
മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിന് തുടക്കമായി; ആദ്യ ദിനത്തില്‍ മോഹിനിയാട്ടവും ഒപ്പനയും മുള സംഗീതവും
-
ഇന്ന് ഉത്രാടം; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാടും നഗരവും
-
ഇത്തവണ ഓണാഘോഷം വെര്‍ച്വല്‍ ആയി നടത്തും: മന്ത്രി മുഹമ്മദ് റിയാസ്