ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടിത്തം. ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാന്‍ ശ്രമം തുടരുകയാണ്. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ബ്രഹ്മപുരം മാലിന്യപ്ലാൻ്റിൽ തീപിടിത്തമുണ്ടാകുന്നത്.  തീപിടിത്തത്തെ തുടര്‍ന്ന് വലിയ പുകശല്യമായിരുന്നു കൊച്ചിയിലുണ്ടായത്. ഫെബ്രുവരിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ നിന്ന് 15 കിലോമീറ്റർ ദൂരപരിധി വരെ ഇന്നും വിഷപ്പുക എത്തിയിരുന്നു.

ഉച്ചക്ക് രണ്ട് മണിയോടെയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടുത്തമുണ്ടായത്. പ്ലാ മാലിന്യക്കൂമ്പാരത്തിൽ നിന്ന് പ്ലാൻ്റിനുള്ളിലെ മരങ്ങളിലേക്കും തീപടർന്നു.  പ്ലാൻ്റിൻ്റെ സംരക്ഷണ ഭിത്തി പൊളിച്ച ശേഷമാണ് ഫയര്‍ഫോഴ്‌സ് തീയണക്കാന്‍ ശ്രമിക്കുന്നത്. നിലവില്‍ നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണക്കാന്‍ ശ്രമിക്കുന്നത്. മുന്‍ തീപിടുത്തത്തിന് ശേഷം കൊച്ചി നഗരത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതടക്കം തടസപ്പെട്ടിരുന്നു.