വോട്ടിന് വേണ്ടി വർഗീയതയെ പ്രീണിപ്പിക്കുന്നു; യുഡിഎഫിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി യുഡിഎഫ് വര്‍ഗീയതയെ പ്രീണിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗ് നേതാക്കൾ എസ്‍ഡിപിഐ നേതാക്കളുമായി നടത്തിയ രഹസ്യ യോഗത്തിനെതിരെ പ്രതികരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ആര്‍എസ്എസിനെപ്പോലെ എസ്ഡിപിഐ വര്‍ഗീയത പടർത്താൻ ശ്രമിച്ചപ്പോൾ യുഡിഎഫ് അവരിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിച്ചുവെന്ന തോന്നലുണ്ടാക്കിയിരുന്നു. എന്നാൽ മുസ്ലിം ലീഗ് ഇതാദ്യമായല്ല എസ്.ഡി.പി.ഐയുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് എസ്ഡിപിഐയുമായി രഹസ്യധാരണയുണ്ടാക്കിയിരുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. സിസിടവിയുണ്ടായതിനാൽ സത്യം പുറത്തായി. ചര്‍ച്ച നടത്തിയിട്ടില്ലെന്ന ലീഗിൻ്റെ വാദം കള്ളമാണെന്നും ചർച്ച നടത്തിയിട്ടില്ലെങ്കില്‍ പിന്നെന്തിനാണ് ഇരുകൂട്ടരും ഒത്തുകൂടിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.
രാഷ്ട്രീയപ്പാർട്ടികൾ വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപമാണ് സ്വീകരിക്കേണ്ടത്. അല്ലാത്ത പക്ഷം മതനിരപേക്ഷതയെ സംരക്ഷിക്കുകയെന്നത് സാധ്യമാകില്ല. വലതുമുന്നണിയിലെ വര്‍ഗീയ പ്രീണനമാണ് ടോം വടക്കനെ പോലുള്ളവരെ പാർട്ടി വിട്ട് ബിജെപിയിലേക്ക് പോകാൻ കാരണമാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു